10:28pm 19 October 2026
NEWS
നൂറനാട് ഇടപ്പോൺ സർഗ്ഗവേദി ചെസ്സ് ടൂർണ്ണമെന്റ് നടത്തി
19/10/2026  04:52 PM IST
nila
നൂറനാട്  ഇടപ്പോൺ സർഗ്ഗവേദി  ചെസ്സ് ടൂർണ്ണമെന്റ് നടത്തി

ഇടപ്പോൺ: സർഗ്ഗവേദിയുടെ 34-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന വി.കെ പത്മനാഭൻ മെമ്മോറിയൽ ചെസ്സ് ടൂർണമെന്റ് വി.കെ ബേബി നഗറിൽ
 വേദിയുടെ മുഖ്യ രക്ഷാധികാരി ഏ.വി അജികുമാർ  ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.ശങ്കരപ്പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പി.ദിനു കുമാർ സ്വാഗതവും ആലപ്പുഴ ജില്ല ചെസ്സ് അക്കാദമിക്  വൈസ് പ്രസിഡന്റ് വിശാൽ എം. മുഖ്യപ്രഭാഷണം നടത്തുകയും കെ.കലാധരൻ നന്ദിയും രേഖപ്പെടുത്തി. മധു ഇടപ്പോൺ, വി.കെ ഷാജി, എം.സി ബൈജു, എസ്.മുരളീധരൻപിള്ള,കണ്ണൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img